ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് മാറ്റാൻ നിർദ്ദേശം
തിരുവനന്തപുരം : എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് നൽകിയ നിന്ന് ഉടൻ നീക്കണമെന്ന് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന സ്കോഡ് ആണ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്നത് എങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് ഈ ചെലവ് വകയിരുത്തും.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും എൽഡിഎഫിന്റെ ആറന്മുള നിയോജകമണ്ഡലം സെക്രട്ടറിയുമായ ഇ പത്മകുമാർ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണി വെയ്റ്റിംഗ് ഷെഡുകളിൽ ഇത്തരത്തിൽ തന്റെ ചിത്രം ഉപയോഗിക്കുകയാണെങ്കിൽ ഇടതു സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനും ഈ സ്ഥലത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്ന് പത്മകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആൻഡ് ആന്റണിയുടെ ചിത്രങ്ങളും പേരുകളും ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു