കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു. ബസ് സ്റ്റാൻഡിനു മുന്നിലെ സ്വകാര്യ കടയ്ക്കാണ് തീ പിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു.
ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തിൽ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. .ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങള്‍ എല്ലാം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.