ഡേവിഡ് മുത്തപ്പൻ നാട്ടിലേക്ക്
ന്യൂഡൽഹി: പൂവ്വാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ റഷ്യയിൽ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ചയോടെ നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക യാത്രാ രേഖ സജ്ജമാക്കി നൽകിയതോടെയാണ് മടക്കം സാധ്യമായത്.വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ടാണ് ഡേവിഡ്രാ റഷ്യയിൽ കുടുങ്ങി പോയത്. ഇന്ന് രാവിലെയാണ് ഡേവിഡ് ദില്ലിയിലെത്തിയത്. 6.15 ഓടെ സിബിഐ ഓഫീസിൽ നിന്നും ബന്ധുക്കളെ വിളിച്ചറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് കേരളത്തിലെത്തിക്കുമെന്നാണ് സി ബി ഐ അറിയിപ്പ്.
അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സും വൈകാതെറഷ്യയിൽനിന്ന് മടങ്ങും. പ്രിന്‍സിനും യാത്രാരേഖ നല്‍കിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു, വിനീത് എന്നിവര്‍ ഇപ്പോഴും യുദ്ധമുഖത്താണുള്ളത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ടാണ് ഇവര്‍ റഷ്യയിൽ എത്തുന്നത്.
വിദേശകാര്യ മന്ത്രി വി മുരളീധരന്‍ ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിലൂടെയാണ് രണ്ടുപേരേയും നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. റഷ്യയിലെ യുദ്ധഭൂമിയില്‍ വച്ച് പ്രിന്‍സിനു മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയും ചെയ്തിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ രൂപ മാസ വേതനമായി 1.60 ലക്ഷം ലഭിക്കുന്ന സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഡേവിഡിനെ ഏജന്റ് റഷ്യയിലെത്തിച്ചത്. മൂന്നരലക്ഷം രൂപ ഏജന്റ് വാങ്ങുകയും ചെയ്തിരുന്നു.