ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി
തിരുവനന്തപുരം: വെള്ളറടയിൽ ഭിന്നശേഷിക്കാരനായ 17 കാരനെ മർദിച്ചെന്ന പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് പരാതി. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്നലെയാണ് ദേഹമാസകാലം അടിയേറ്റ പാടുകളുമായി കുട്ടി തിരുവല്ല ചാത്തങ്കരിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.