യുപിഎസ്സി എഞ്ചിനീയറിംഗ് എക്സാം പ്രിലിമിനറി ഫലം പുറത്തുവിട്ടു

0

കൊച്ചി: എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്. യുപിഎസ്സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന പരിശോധിക്കാവുന്നതാണ്. യുപിഎസ്‌സി ഇഎസ്ഇഎസ്ഇ മെയിൻ പരീക്ഷ ജൂൺ 23-ന് നടക്കും. മെയിൻ പരീക്ഷാ തീയതിയോടനുബന്ധിച്ച് ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാർഡ് ലഭിക്കും. മെയിൻ പരീക്ഷാ തീയതിയോടനുബന്ധിച്ച് ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാർഡ് ലഭിക്കും.

മെയിൻ എക്‌സാമിന് നൽകിയിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് യുപിഎസ്‌സി അറിയിച്ചു. സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയടങ്ങുന്ന 167 തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

അതേസമയം, ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ വിവിധ പിഎസ്‌സി/ യുപിഎസ്‌സി പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായുള്ള അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പാനലിന്റെ കാലാവധി. 3വർഷം വരെ നീട്ടിക്കിട്ടാം.

പിജി യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷ്, കണക്ക്, മലയാളം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ചരിത്രം, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ടെക്നോളജി, സൈബർ ലോ, സൈക്കോളജി, പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ആർട്‌സ്, സ്പോർട്‌സ്, സാഹിത്യം എന്നീ വിഷയങ്ങളിൽ 2വർഷ അധ്യാപന പരിചയം. പ്രായം: 45 നു താഴെ. ശമ്പളം: മണിക്കൂറിൽ 500.

Spread the love

Leave a Reply

Your email address will not be published. Required fields are marked *