കാപ്പ കേസിൽ 4 പേരെ നാട്കടത്തി
മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തിയതായി റിപ്പോർട്ട്.ആറ് മാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കെർപ്പെടുത്തി.വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ്.
കൂടാതെ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും ലഭിച്ചേക്കാം.നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുൾ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവർക്കെതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അടിപിടി,കഞ്ചാവ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളാണ് നാല് പേരും.