വടംവലി നടത്തി ബാക്കി വന്ന തുക കാരുണ്യ പ്രവർത്തിക്കായി ചിലവഴിച്ച് വെള്ളരിക്കുണ്ട് കാറളം പ്രിയദർശിനി ക്ലബ്ബ് പ്രവർത്തകർ
വെള്ളരിക്കുണ്ട്: കാറളം പ്രിയദർശിനി ക്ലബ്ബ് വെള്ളരിക്കുണ്ടിൽ നടത്തിയ വടംവലി മത്സരത്തിൻ്റെ നടത്തിപ്പിൽ ബാക്കി വന്ന തുക കാരുണ്യ പ്രവർത്തിക്കായി ചിലവഴിച്ച് മാതൃകയായി ക്ലബ്ബ് പ്രവർത്തകർ. പുന്നക്കുന്നിലെ അഗതി മന്ദിരത്തിലേക്കും മങ്കയം ഗാന്ധിഭവനിലേക്കും അവശ്യ സാധനങ്ങൾ എത്തിച്ച് നൽകിയാണ് പ്രിയദർശിനി ക്ലബ്ബ് പ്രവർത്തകർ മാതൃക കാട്ടിയത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വിനു. കെ.ആർ ക്ലബ് പ്രസിഡന്റ്. ഷൈജസ് വർഗീസ്. ടിജോ തോമസ്. ഷിജോ ജോർജ്. സണ്ണി ജോസഫ്. തോമസ് കാക്കനാട്ട്. ദിലീപ് മാത്യൂ. ടോണി. കെ. സി.ജോസ് വട്ടമല. സുരേഷ് കിളിമാനൂർ എന്നിവർ പങ്കെടുത്തു