കോട്ടയത്തെ എൻഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ മൂന്നിന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.
കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ 3ന് ഉച്ചയ്ക്ക് 12 മണിക്കാണ് പത്രിക സമർപ്പണം നടത്തുന്നത്.എൻ ഡി എ യുടെ സംസ്ഥാന ജില്ലാ നേതാക്കൾഒപ്പം എത്തിയാണ് പത്രിക നൽകുക. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇതിനകം തന്നെ
ഏറെ മുന്നിലെത്തിയ തുഷാർ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കൺവൻഷനുകൾ ഇന്ന് മുതൽ ആരംഭിച്ചു.
NDA യുടെ സംസ്ഥാന ദേശീയ നേതാക്കൾ കൺവൻഷനുകളിൽ പങ്കെടുക്കുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ ജി ലിജിൻ ലാൽ അറിയിച്ചു. കോട്ടയത്തിന്റെ ഹൃദയം കീഴടക്കിയുള്ള തുഷാറിൻ്റെ സമ്പർക്ക പരിപാടി തുടരുകയാണ്.തുഷാറിന് വേണ്ടി പത്നി ആശാ
തുഷാർ കോട്ടയം നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു.