സത്യേന്ദ്ര ജെയിനിനെതിരെ സിബിഐ അന്വേഷണം
മുൻ മന്ത്രിയും ആം ആദ്മി അംഗവുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്.സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാനായി 10 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന പരാതിയിലാണ് കേസ്. ജയിൻ ജയിൽ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദ്ര ജയിൻ ജയിലിലാണുള്ളത്.