കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
ഇന്ന് ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് ധർണ നടത്തും. 1823 കോടി അടയ്ക്കാനുള്ള നോട്ടീസ് അയച്ചത്, തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കാട്ടി അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതടകമുള്ള കാര്യങ്ങൾ കോൺഗ്രസ് കോടതിയിൽ ചൂണ്ടികാട്ടും. 30 വർഷം മുൻപുള്ള നികുതി ചോദിച്ചാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്, ഇതിനെതിരെയും കോടതിയിൽ ചോദ്യം ഉന്നയിക്കും.