മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി

0

കൊല്ലം. കൊല്ലത്തെ ഇടതുപക്ഷ സ്‌ഥാനാർഥി എം. മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി. പൂർവിക സ്വത്തായി ലഭിച്ച കൊല്ലത്തെ വീടിന് പുറമേ ചെന്നൈയിൽ രണ്ട് ഫ്ളാറ്റുകൾ. തിരുവനന്തപുരത്തും എറണാകുളത്തും ഭൂമിയും രണ്ടു കാറുകളുമുണ്ടെന്നാണ് പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുളളത്.

കൈവശം അമ്പതിനായിരം രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ്രഷറിയുമൊക്കെയായി സ്‌ഥിര നിക്ഷേപവും ഓഹരികളുമടക്കം പത്തുകോടി നാൽപത്തിയെട്ടുലക്ഷം രൂപ ഉൾപ്പെടെ പതിനാലു കോടി 98 ലക്ഷം രൂപയുടെ ആസ്‌തിയുണ്ടെന്നാണ് എം മുകേഷ് പത്രികയ്ക്കെ‌ാപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.തിരുവനന്തപുരത്തും എറണാകുളത്തും ഭൂമിയുണ്ട്.

2,40,000രൂപ മൂല്യം വരുന്ന സ്വർണം. ചെന്നൈ ടി-നഗറിലെ ഫ്ലാറ്റ് ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്.മുകേഷിൻ്റെയും മേതിൽ ദേവികയുടെയും പേരിൽ പതിമൂന്നു സെൻ്റ് ഭൂമി തിരുവനന്തപരം കടകംപള്ളി വില്ലേജിലുണ്ട്. എറണാകുളം കണയന്നൂരിലെ 37 സെൻ്റ് വസ്തു ശ്രീനിവാസനും ചേർന്ന് വാങ്ങിയതാണ്.

പൂർവിക സ്വത്തായി ലഭിച്ച കൊല്ലത്തെ വീടിന് പുറമേ ചെന്നൈയിൽ രണ്ട് ഫ്ളാറ്റുകൾ. മഹാബലിപുരം, തോന്നയ്ക്കൽ, ശക്‌തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിൽ ഭൂമിയുണ്ട്. രണ്ടു കാറുകൾ. പൊതുവഴി തടസപ്പെടുത്തിയതിന് പുനലൂർ പൊലീസ് സ്‌റ്റേഷനിൽ 2014ൽ റജിസ്‌റ്റർ ചെയ്‌ത കേസ് പുനലൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *