മുക്താർ അൻസാരിയുടെ മരണം; വിഷം നൽകിയെന്ന് കുടുംബത്തിന്റെ പരാതി, അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

0

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ജയിലിൽ വച്ച് അൻസാരിക്ക് വിഷം നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബം വാദം. 60ലധികം കേസുകളിൽ പ്രതിയായ അൻസാരി 2005 മുതൽ പഞ്ചാബിലും ഉത്തർപ്രദേശിലേയും ജയിലുകളിലാണ് കഴിഞ്ഞിരുന്നത്.

ഇപ്പോൾ കുടുംബത്തിന്റെ അഭ്യർത്ഥത പരിഗണിച്ചു മുക്താർ അൻസാരിയുടെ മരണം അന്വേഷിക്കാൻ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സർക്കാർ. കേസ് 3 അംഗ സംഘം അന്വേഷിക്കും. സർക്കാർ സ്പോൺസേർഡ് കൊലപാതകമാണ് ഇതെന്നാണ് പ്രതിപക്ഷ വിമർശനം. നിലവിൽ യുപിയിൽ ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭക്ഷണത്തിൽ വിഷം വളർത്തുന്നത് സംബന്ധിച്ച് നേരത്തേയും പരാതി ഉയർന്നിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.’തനിക്ക് ജയിൽ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നതായി മുക്താർ നേരുത്തേ പറഞ്ഞിരുന്നു. ഇത് രണ്ടാം വട്ടമാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. 40 ദിവസങ്ങൾക്ക് മുൻപേ അദ്ദേഹത്തിന് ഭക്ഷണത്തിൽ വിഷം നൽകിയിരുന്നു. ഇപ്പോൾ മാർച്ച് 19ന് അദ്ദേഹത്തിന് വീണ്ടും വിഷം നൽകിയതായാണ് ബന്ധുക്കളുടെ ആരോപണം ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു’. മുക്താർ അൻസാരിയുടെ സഹോദരൻ അഫ്സൽ അൻസാരി പറയുന്നു.

അഖിലേഷ് യാദവും ഗുണ്ടാത്തലവന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നിരുന്നു. അധികാരത്തിൽ തുടരാൻ സർക്കാരിന് അവകാശമില്ലെന്നും സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.മരണത്തിന് പിന്നാലെ തന്നെ യുപിയുടെ വിവിധ ഭാഗങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു. ബാണ്ട, ഗാസിപൂർ, മാവു, വാരാണസി എന്നീ ജില്ലകളിലാണ് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *