കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്
കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10 വേരെ ആയിരുന്നു ഇന്റൻസ് എങ്കിൽ, ഇപ്പോൾ കുറച്ച് ദിവസങ്ങൾ കൊണ്ട് തുടർച്ചയായി 12ന് മുകളിലാണ് യൂ വി ഇന്റൻസിറ്റി. 0-12 വെരെയാണ് ശരാശരി ഇന്റൻസ് കണക്ക്.എന്നാൽ 1-3 വേറെ മനുഷ്യർക്ക് പ്രശ്നമില്ലാത്ത ഇന്റൻസ് ആണ്. 4 മുതൽ 9 വരെ ഇന്റൻസിൽ ഒരു മണിക്കൂർ തുടർച്ചയായി വെയിലേറ്റൽ പൊള്ളാലേൽക്കും.യൂ വി റേയ്സ് ഇന്റൻസ് 10ന് മുകളിൽ ഒരു മണിക്കൂർ ഒരേ നിലയിൽ വെയിലേറ്റൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും, സൂര്യതാപത്തിനും കാരണമാകും.
വരും ദിവസങ്ങളിൽ ഇനിയും ഇന്റൻസ് കൂടനാണ് സാധ്യത. രാവിലെ 11 മുതൽ 3 വേരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ യൂവി കിരണങ്ങൾ ഭൂമിയിൽ പതിക്കുക. ഇങ്ങനെ യൂ വി ഇന്റൻസ് കൂടുന്നത് വരും ദിനങ്ങളിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് സൂചന. അതിനാൽ തികഞ്ഞ ശ്രദ്ധയോടെ വേണം നാം വരും ദിവസങ്ങളിൽ പുറത്തിറങ്ങാൻ, പ്രത്യേകിച്ചു വെയിലിൽ ജോലി ചെയ്യുന്നവർ.