ചാരായവുമായി രണ്ടുപേർ പിടിയിൽ
തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40 വയസ്), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28 വയസ്) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒരു ലിറ്ററിന് 1500 രൂപക്കാണ് ഇവർ ചാരായം വിറ്റിരുന്നത്. 90,000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്.