അടൂർ പട്ടാഴിമുക്ക് അപകടം; ദുരൂഹത
അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ ദുരൂഹത. ടൂർ കഴിഞ്ഞു മടങ്ങിയ അനുജയെ വാഹനം തടഞ്ഞു ഹാഷിം കൂട്ടിക്കൊണ്ടു പോയിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.ഇരുപേരും സൗഹൃദത്തിൽ ആയിരുന്നുവെന്നാണ് നിഗമനം.അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ച് കയറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ.