ദുബായിയില്‍ വിസിറ്റിങ് വിസയിലെത്തി ഭിക്ഷാടനം; 202 പേര് പിടിയില്‍
ദുബായ്: വിസിറ്റിങ് വിസയിലെത്തി ദുബായിയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ പിടിയില്‍. 202 യാചകരെയാണ് ഇത്തരത്തില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്.
ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ഏര്‍പ്പെടാന്‍ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.