നാമനിർദേശ പത്രിക സമർപ്പിച്ചത് 14 പേർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്നലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതിന്‍റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർഗോഡ് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു.ആകെ 18 പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി മുകേഷും കാസർഗോട്ട് ബിജെപി സ്ഥാനാർഥി എൽ. അശ്വിനിയും പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.