നാട്ടക്കൽ എ എൽ പി സ്കൂളിൽ വിജയോത്സവും വാർഷികവും സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: നാട്ടക്കൽ എ എൽ പി സ്കൂളിൽ നടത്തിവരുന്ന കുട്ടികളുടെ പ്രതിവാര ചോദ്യോത്തര പരിപാടി വാരം താരം സീസൺ 3 മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാന വിതരണവും മത്സര പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും മികവ് പുലർത്തിയ കുട്ടികൾക്ക് അനുമോദന സദസ്സും സംഘടിപ്പിച്ചു. സംവിധായകനും മാധ്യമ പ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാരം താരം മെഗാ ഫൈനലിൽ ഒന്നാം സ്ഥാനം നേടിയ സന്ദേശിന് സൈക്കിൾ സമ്മാനിച്ചു.
രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ അഭിനന്ദ് സി എസ്, നിവേദ്യ പി എന്നിവർക്ക് ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണ കിറ്റും സമ്മാനിച്ചു. രക്ഷിതാക്കളുടെ മത്സരത്തിൽ വിദ്യ പി ആർ, സൂര്യ സുമേഷ്, ശ്യാമള പി മനോജ് എന്നിവർ വിജയികളായി. പരിപാടിയുടെ ഭാഗമായി നാലാം ക്ലാസിൽ നിന്നും എന്റോവ്മെന്റ് നേടിയ അഭിനവ് സി എസ്, മേഘന രാജ് എന്നിവർക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി.
തുടർന്ന് വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിജയകുമാരി കെ സ്വാഗതവും ലിജുമോൻ കെ സി അധ്യക്ഷനുമായി. മദർ പി ടി എ പ്രസിഡണ്ട് രഞ്ജിനി മനോജ്, എസ്. ആർ ജെ കൺവീനർ ബീന ബി, റോയി കെ റ്റി, ജ്യോതി എൻ പി, രേണുക പി, ഉഷാകുമാരി കെ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ജയലളിത പി നന്ദിയും പ്രകാശിപ്പിച്ചു.