മസാല ബോണ്ട് ഇടപാട്; തോമസ് ഐസക്കിന്റെ ഹർജി വീണ്ടും ഹൈക്കോടതിയിൽ

കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് വീണ്ടും ഹൈക്കോടതിയിൽ. ഉപഹർജി നൽകിക്കൊണ്ടാണ് മുന്‍മന്ത്രിയുടെ തോമസ് ഐസക്കിന്റെ നീക്കം. മുന്‍പ് സമന്‍സയച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി അന്തിമ വാദത്തിന് മാറ്റിയിരുന്നു. എന്നാലിപ്പോ
വീണ്ടും സമന്‍സയക്കേണ്ട സാഹചര്യമില്ലെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സമന്‍സയച്ചത് കോടതിയെ അപമാനിക്കലാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ഹര്‍ജിയിൽ മുനമന്ത്രി പറയുന്നു.
അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഐസകിനോട് ഹൈക്കോടതിപറഞ്ഞിരുന്നു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ രണ്ടിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഐസകിന് നോട്ടീസ് അയച്ചത്. ഇത് എട്ടാം തവണയാണ് ഇ ഡി ഐസക്കിന് നോട്ടീസ് അയക്കുന്നത്.
നാളെത്തന്നെ ഇടി നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് തോമസ് ഐസക്കിൻറെ തീരുമാനം. അന്ത്യ ശാസന നോട്ടീസ് എന്ന് തോമസ് ഐസക്ക് തന്നെ വിശദീകരിക്കുമ്പോൾ ഇഡിയുടെ തുടർനടപടികൾ നിർണായകമായേക്കും.