കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ജിം ഫെസിലിറ്റി ഒരുക്കി: ജോൺ എഫ് കെന്നഡി സ്കൂൾ
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ഫെസിലിറ്റി ജിം ഒരുക്കി വ്യത്യസ്തമാവുകയാണ് കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂൾ. കരുത്തുറ്റ കായിക സംസ്കാരത്തിനായി കുട്ടികളെ മാറ്റിയെടുക്കുക എന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിൽ.
ഏപ്രിൽ മുതൽ ആരഭിക്കുന്ന സമ്മർ സ്പോർട്സ് ക്യാമ്പിൽ കുട്ടികളുടെ ഫിറ്റ്നസും ഉറപ്പ് വരുത്തുവാനായിട്ടാണ് മൾട്ടി ജിം ആരംഭിച്ചതെന്ന് മാനേജർ മായാ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു. കൊല്ലം ജില്ലാ സ്പോർട്സ് കോ- ഓർഡിനേറ്റർ മുഹമ്മദ് റാഫി ജിം ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലയിൽ ആദ്യമായി സ്ഥാപിച്ച വടം വലി മെഷീൻ കേരള വടം വലി അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഗംഗാ റാം കണ്ണമ്പള്ളിൽ, മിസ്റ്റർ കേരള ക്ലാസിക് ചാമ്പ്യൻ അനുദാസ്, മിസ്റ്റർ കേരള വെള്ളി മെഡൽ ജേതാവ് ആംസ്ട്രോങ് ഗോപി, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ പി ടി എ പ്രസിഡന്റ് ആദർശ്, അസീസ് കുലശേഖരപുരം, സിനോ പി ബാബു , സുധീർ ഗുരുകുലം എന്നിവർ സംസാരിച്ചു.