കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 17 വരെ അപേക്ഷിക്കാൻ അവസരം

0

തിരുവനന്തപുരം: സംസ്ഥാനത്തെ കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ആർക്കിടെക്ചർ / ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

അപേക്ഷയോടൊപ്പം എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവയും സമർപ്പിക്കണം. ഏപ്രിൽ 24 വരെ വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കാൻ സാധിക്കും.

കീമിലൂടെ അപേക്ഷ സമർപ്പിച്ച് സംസ്ഥാനത്തെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും അവസരം ഉപയോഗപ്പെടുത്തി നീറ്റ് യു ജി 2024 പരീക്ഷ എഴുതി യോഗ്യത നേടുകയും ചെയ്യണം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന 2024 പരീക്ഷ എഴുതി ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് യോഗ്യത നേടേണ്ടതാണ്.

കീം പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിജ്ഞാപനം കാണുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in സന്ദർശിക്കാവുന്നതാണ്. വിജ്ഞാപനം സംബന്ധിച്ച സംശയങ്ങൾക്ക് 0471-2525300 എന്ന ഹെൽപ്പ് ലൈൻ നമ്പറും ഉപയോഗപ്പെടുത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *