സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 32 വർഷം തികയുന്നു.

0

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് മാർച്ച്‌ 27ന് ബുധനാഴ്ച 32 വർഷം തികയുകയാണ്. ഇന്ത്യാ ചരിത്രത്തിൽ ഒരു കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തി 2020 ഡിസംബർ 23ന് പ്രതികളെ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. അഭയകേസ് ആക്ഷൻ കൗൺസിൽ ചെയർമാൻ ജോമോൻ പുത്തൻപുരയ്ലാണ് ഈ കേസിൽ അസാധാരണമായ നിയമ പോരാട്ടം നടത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.

2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. 2020 ഡിസംബർ 23നായിരുന്നു ചരിത്രപ്രധാനമായ വിധി വന്നത്.1992 മാർച്ച്‌ 27 നാണ്‌ ബി.സി.എം. കോളേജ്‌ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പതിനഞ്ചു വർഷം മുമ്പ്‌ തിരുവനന്തപുരത്തെ ചീഫ്‌ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ്‌ പത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു.സിസ്‌റ്റൻ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയ്യാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്.
അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്‌. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ ഫാ. കോട്ടൂരാണെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു.ഫാ. തോമസ്‌ കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ്‌ കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5 ലക്ഷം രൂപാ പിഴയും വിധിച്ചു. 2020 ഡിസംബർ 23നായിരുന്നു വിധി വന്നത്.

സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിൽ രണ്ടാം പ്രതിയാണ്‌. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന്‌ ഫാ. കോട്ടൂരിനോടൊപ്പമാണ്‌ ഫാ. പൂതൃക്കയിലും പോയത്‌. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട്‌ ജില്ലയിലെ രാജപുരം സെന്റ്. പയസ്‌ ടെൻത്‌ കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു ജോസ്‌ പൂതൃക്കയിൽ.

സിസ്റ്റർഅഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ്‌ സിസ്റ്റർ സെഫി സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക്‌ കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ്‌ ജോസഫ്‌ കോൺവന്റിലെ അന്തേവാസിനിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *