പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണു; 53കാരൻ മരിച്ചു
മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് 53കാരന് ദാരുണാന്ത്യം. മലപ്പുറത്ത് എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ ആണ് കിണറ്റില്‍ വീണ് മരിച്ചത്.
ആഴമുള്ള കിണറ്റിൽ പൂച്ച വീഴവെ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സതീഷ് കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഭാലമായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് സതീഷ് കുമാറിനെ കരക്കെത്തിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.