വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വി സിയെ ഇന്നറിയാം. പുതിയതായി ചാർജ് എടുക്കുന്ന വി സി ആരാണെന്ന് ഗവർണർ ഇന്ന് നിയമിക്കും. സിദ്ധാർത്ഥിന്‍റെ മരണത്തിൽ ആരോപണ വിധേയരായ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച വി സി ഡോ. പി സി ശശീന്ദ്രൻ രാജി വെച്ച് ഒഴിവിലാണ് നിയമനം. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്നായിരുന്നു വി സിയുടെ രാജി.