മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
തശൂർ:ഉയരപ്പെരുമ കൊണ്ട് ആനപ്രേമികളുടെ ഇഷ്ടതാരമായി മാറിയ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികളുടെ ആവേശമായിരുന്ന ആനയാണ് അയ്യപ്പൻ.
ആനത്തറവാടായ മംഗലാംകുന്നിൽ കർണ്ണനുശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള ആനയുമാണ് അയ്യപ്പൻ.തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.