ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ തെയ്യംകെട്ട് മഹോൽസവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു
അട്ടേങ്ങാനം: ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോൽസവത്തിന് തുടക്കം കുറിച്ച് രാവിലെ വിവിധ പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിലുള്ള കലവറ നിറക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. രാജൻ പെരിയ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എംഎൽഎ , രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ബഷീർ വെള്ളിക്കോത്ത്, ഫാ ഷിന്റോ പുലിയുറുമ്പിൽ, എൻ പി ബാലസുബ്രഹ്‌മണ്യൻ, വിവിധ സംഘടനാപ്രതിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് അന്നദാനം നടന്നു. രാത്രി തറവാട്ടിൽ തെയ്യംകൂടൽ 26ന് രാവിലെ 10ന് വിഷ്‌ണുമുർത്തി , രക്‌ത ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട് ഉച്ചക്ക് അന്നദാനം 27ന്‌വൈകിട്ട് 4ന് കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം രാത്രി 9ന് കണ്ടാനാർ കേളൻ തെയ്യം വെള്ളാടടം ബപ്പിടൽ ചടങ്ങ്. രാത്രി 11ന് വിഷണുമുർത്തിയുടെ തിടങ്ങൽ, വയനാട്ടുകുലവൻതെയ്യത്തിന്ഞെ വെള്ളാട്ടം 28ന് കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തെയ്യങ്ങളുടെ പുറപ്പാട് 11 മണി മുതൽ അന്നദാനം പകൽ 3ന് വതനാട്ടുകുലവന്റെ പുറപ്പാട് ചൂട്ടൊപ്പിക്കൽ ചടങ്ങ്. തുടർന്ന് വിഷ്‌ണുമുർത്തിയുടെ പുറപ്പാട് രാത്രി 10ന് മറപിളർക്കൽ ചടങ്ങ് കൈവീത്.