ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി നിലയ്ക്കൽ പമ്പ്; രണ്ട് ദിവസമായി ഇന്ദനമില്ല
നിലയ്ക്കൽ: നിലയ്ക്കലിൽ പെട്രോൾ പമ്പിൽ ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിൽ. നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പമ്പിലാണ് നിലവിൽ പെട്രോളും ഡീസലും ഇല്ലാത്തതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്നത്.
നിലയ്ക്കലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഏറെ ദൂരം പോയി ഇന്ധനം നിറക്കേണ്ട ഗതികേടിലാണിപ്പോൾ.നിലയ്ക്കല്‍ കഴിഞ്ഞാല്‍ പമ്പയില്‍ മാത്രമാണ് പിന്നെ പമ്പ് ഉള്ളത്. ഇതും ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ളതാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ഇതേ അവസ്ഥയാണുള്ളത്. നിലയ്ക്കലില്‍നിന്നും ഇന്ധനം നിറക്കാമെന്ന് കരുതിയെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇവിടെ കുടുങ്ങിപോവുന്ന അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
ശബരിമല ഉത്സവം പ്രമാണിച്ച് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ നല്ല തിരക്കാണ് നിലയ്ക്കൽ റൂട്ടൽ അനുഭവപ്പെടുന്നത്. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് പമ്പിൽ എത്തികൊണ്ടിരുന്നത്. തിരിച്ചുപോകുമ്പോള്‍ ഇവിടെ നിന്നും ഇന്ധനം നിറക്കാമെന്ന് കരുതുന്ന തീർത്തടകരാണ് ഇപ്പോൾ പെട്ടുപോകുന്നത്. ഇന്ധനമില്ലാത്ത കാര്യം അറിയാതെ എത്തുന്നവരാണ് കൂടുതൽ പേരും.