നെട്ടൂർ ടിപ്പർ അപകടം; ആര്‍ടിഒ പരിശോധന ഇന്ന്
കൊച്ചി: നെട്ടൂരിൽ അപകടമരണത്തിന് ഇടയാക്കിയ ടിപ്പർ ആര്‍ടിഒ ഇന്ന് പരിശോധിക്കും. അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് ആർടിഒ പരിശോധിക്കും.ടിപ്പർ ഡ്രൈവറായ സുൽഫിക്കറിനോട് ഇന്ന് പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. ഇന്നലെ മനഃപൂർവം അല്ലാത്ത നരഹത്ത്യക്ക് കേസെടുത്ത് സുൽഫിക്കാറിനെ വിട്ടയച്ചിരുന്നു. ടിപ്പറിടിച്ച് മരിച്ച അബ്ദുൽ ലത്തീഫിന്റെ സംസ്കാരം ഇന്ന് രാവിലെ കണ്ണൂർ അഴീക്കോട് നടക്കും.