ആടുജീവിതത്തിലെ നജീബിന്റെ കുടുംബത്തിന് വേദനയായി പേരക്കുട്ടിയുടെ മരണം; വേദന പങ്കുവച്ച് ബെന്യാമിൻ
തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള ‘ആടുജീവിതം’ സിനിമ വെള്ളിത്തിരയിൽ എത്തുന്ന സന്തോഷത്തിലിരിക്കെ നജീബിന് വേദനയായി പേരക്കുട്ടിയുടെ വിയോഗം. നജീബിന്റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍ സഫാ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്.ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു മരണം.
ശ്വാസംമുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിൽ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവശിപ്പിക്കുകയായിരുന്നു.സഫീര്‍, മസ്‌കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. സഫീര്‍ ഞായറാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തുകയുള്ളു. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും.
നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം മരണപ്പെട്ടതിന്‍റെ വേദന പങ്കുവെച്ച് ബെന്യാമിൻ. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്നാണ് നജീബിന്‍റെ കൊച്ചുമകളായ സഫാ മറിയം മരണപ്പെട്ടതെന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.