കെജ്രിവാൾ രാജി വയ്ക്കണം; ബിജെപി നിലപാട് ശക്തം
ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവിശ്യം ശക്തമാക്കി ബിജെപി.അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ എഎപിക്ക് ചലിപ്പിക്കാനാവില്ലെന്നും ബിജെപി. എന്നാൽ കെജ്രിവാൾ ജയിലിൽ നിന്ന് തന്നെ ദില്ലി ഭരിക്കുമെന്നും അദ്ദേഹത്തിന് പകരം മറ്റൊരാൾ പാർട്ടിയിലില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറയുന്നു.സുനിത കെജരിവാളിന്റെ നേതൃത്തിലേക്കുള്ള വരവ് വേണോ വേണ്ടയോന്ന് അരവിന്ദ് കെജരിവാൾ തീരുമാനിക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും സുനിത നേതൃത്വത്തിലെത്തിയിരിക്കുമെന്നും മന്ത്രി സൗരവ് ഭരദ്വാജും വക്തമാക്കി.