മഹുവ മൊയ്ത്രയുടെ വീടുകളിൽ സിബിഐ പരിശോധന
ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പശ്ചിമ ബംഗാളിലെ വീടുകളിൽ സിബിഐയുടെ പരിശോധന. കോൽക്കത്തയിലും മഹുവയുടെ ലോക്സഭാ മണ്ഡലമായ കൃഷ്ണനഗറിലുമുള്ള വീടുകളിലായിരുന്നു പരിശോധന. ലോക്പാലിന്‍റെ നിർദേശപ്രകാരം സിബിഐ നേരത്തേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ലോക്പാലിന്‍റെ ഉത്തരവ്
ചോദ്യക്കോഴയുടെ പേരിൽ മഹുവയെ ലോക്സഭയിൽ നിന്നു പുറത്താക്കിയിരുന്നു. എന്നാൽ, കേന്ദ്ര ഏൻസിയുടെ നടപടി ശ്രദ്ധ തിരിക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശന്തനു സെൻ പറഞ്ഞു