റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്‌പ്പ്; 60 മരണം, നൂറിലധികം പേർക്ക് പരിക്ക്

0

മോസ്‌കോ: റഷ്യയിൽ സിംഗീത നിശയ്‌ക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ 60 മരണം. 100 ലേറ പേർക്ക് പരുക്കേറ്റു. മോസ്‌കോയ്‌ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ അഞ്ച് തോക്കുധാരികൾ വെടിയുതിർത്തത്.

വെടിവയ്‌പ്പിന് പിന്നാലെ രണ്ട് തവണ അക്രമികൾ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ ഹാളിൽ വൻ തീപിടിത്തമുണ്ടായി. അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

മോസ്‌കോയ്‌ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ അഞ്ച് തോക്കുധാരികൾ വെടിയുതിർത്തത്. അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.വെടിവയ്‌പ്പിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലും, തിക്കിലും തിരക്കിലും പെട്ടും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഗീതനിശ നടന്ന ഹാളിനുള്ളിലേക്ക് വേഷം മാറിയാണ് അക്രമികൾ പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹാളിന്റെ കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ ഹാളിനുള്ളിലേക്ക് പ്രവേശിച്ചത്.

15-20 മിനിറ്റോളം വെടിവയ്‌പ്പ് നീണ്ടുനിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടുണ്ട്. ആളുകൾ ഹാളിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്, കസേരകൾക്ക് പുറകിലായി ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന വിവരം ഇവർ പുറത്ത് വിട്ടത്. ആക്രമണം നടത്തിയ തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഐഎസ് പ്രസ്താവനയിൽ പറയുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *