കെജ്രിവാളിന് പിന്തുണയുമായി രാഹുൽ ഗാന്ധി
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിറകെ കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും അറിയിച്ച് രാഹുൽ ഗാന്ധി. നിയമ പോരാട്ടത്തിന് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിന്റെ വീട്ടിൽ നേരിട്ടെത്തി സംസാരിക്കും. ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നായിരുന്നു അറസ്റ്റിന് പിറകെയുള്ള രാഹുലിന്‍റെ പ്രതികരണം.