കെഎസ്ആര്‍ടിസിയെ കുരുക്കിലിടും, എല്ലാം വിരൽത്തുമ്പിലാക്കും: ഗണേഷ് കുമാര്‍

0

തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണ്. ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല- ലൈസൻസ് പരിഷ്കരണത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് വച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഉപയോഗവുമില്ല. ടെസ്റ്റ് സമയത്ത് ആര്‍ടിഒ കാണാന്‍ വേണ്ടി മാത്രമാണ് ജിപിഎസ്. വിദേശത്ത് പോകുമ്പോള്‍ ടെക്‌നോളജികള്‍ കണ്ടുവയ്ക്കും. ഇവിടെ അതേപടി കോപ്പിയടിക്കും അതാണ് സംഭവിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ ഒരാശയം, മറ്റൊരാള്‍ വരുമ്പോള്‍ മറ്റൊന്ന് എന്ന രീതി മാറും. ഇതെല്ലാം ചെയ്തിട്ടേ പോകൂവെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *