കൊടകര കുഴൽപ്പണ കേസ്:ഇന്‍കം ടാക്സിന്റെ വാദം ശരിയല്ല;പോലീസ്
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസ് അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങൾ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് സംഭവം.കേരളത്തിലെ ബിജെപിയുടെ പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നതായാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സിപിഎം-ബിജെപി ഒത്തുകളിയെ തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.