കേരളത്തിൽ നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വാക്കിയെല്ലാ ജില്ലകൾക്കും വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്.
പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നിലവില്‍ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യത കാണുന്നുണ്ട്.
വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകും. അതിനാല്‍ ആദ്യത്തെ വേനല്‍ മഴ നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അധികൃതര്‍ പറയുന്നു.