കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തിൽ ഗവർണറുടെ തെളിവെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 12.30ന് രാജ്ഭവനിലാകും തെളിവെടുപ്പ്. ഗവർണർ നാമനിർദേശം നൽകിയ ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവരുടെ പത്രിക റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. നോമിനേഷൻ തള്ളിയ പ്രൊഫസർ രവീന്ദ്രനും പ്രൊഫസർ വാസുദേവനും നേരിട്ട് ഗവർണർക്ക് മുന്നിൽ ഹാജരാകും. രജിസ്ട്രാരും വൈസ് ചാൻസലറും ഓൺലൈനായും പങ്കെടുക്കുമെന്നാണ് വിവരം. വിഷയത്തിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.