ബഹ്റെെനിൽ ബുധനാഴ്ച വരെ മഴക്ക് സാധ്യത..
ബഹ്റെെൻ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. ന്യൂനമർദത്തെ തുടർന്ന് ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്നാണണ് ബഹ്റെെൻ കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ ലഭിക്കുക. മറ്റു സ്ഥലങ്ങളിൽ ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. അടുത്തയാഴ്ചവരെ ചെറിയ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.