വിദേശ വനിതകൾ ലഹരി മരുന്നുമായി പിടിയിൽ
മുംബൈ: ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിലായി. 100 കോടിയിലധികം വിലവരുന്ന കൊക്കൈനുമായി മുംബൈയിൽ രണ്ടു വിദേശ വനിതകൾ പിടിയിലാണ്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ നിന്നും 9.8 കിലോയോളം കൊക്കൈൻ പിടിച്ചെടുത്തു. ലഹരി സംഘത്തിലെ ഒരാളെ ദില്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.