ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
അമ്പലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. തീരത്തോട് ചേർന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞിനാൽ പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. എന്നാൽ കടല്‍ ഉള്‍വലിഞ്ഞതിന്‍റെ കാരണം വ്യക്തമല്ല
മുമ്പ് 2004ൽ സുനാമിക്ക് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പ്രദ്ദേശവാസികൾ പറയുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. അതേസമയം, ചാകര ഉള്ള അവസരങ്ങളിലും സാധാരണയായി കടൽ ഇത്തരത്തിൽ ഉൾവലിയാറുണ്ടെന്നും ഇവർ പറയുന്നു. നിലവില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.