പൗരത്വ നിയമ ഭേദഗതി; ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിൻവലിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എ.എ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ കോടതികളിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ ഇതിനു മേൽനോട്ടം വഹിക്കും.

സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 69 കേസുകൾ മാത്രമാണു പിൻവലിച്ചതെന്നായിരുന്നു പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *