അഭിമന്യു കേസ്: കോടതിയിൽ രേഖകളുടെ പകർപ്പ് ഇന്ന് ഹാജരാക്കും

0

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രേഖകളുടെ പകർപ്പ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നേരത്തെ സമർപ്പിച്ചിരുന്ന രേഖകൾ കാണാതായത് വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രോസിക്യൂഷൻ വീണ്ടും രേഖകളുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കുന്നത്. മുഴുവൻ രേഖയുടെയും പകർപ്പ് ഇന്ന് വീണ്ടും ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് കോടതിയിൽ വീണ്ടും ഹാജരാക്കുക. രേഖകൾ കാണാതായ സംഭവം വിചാരണയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു തുടർന്ന് രേഖ കാണാതായ സംഭവത്തിൽ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും അക്കാര്യത്തിൽ പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ് എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഏറെ വൈകിയാണ് കേസിലെ മുഖ്യപ്രതികളെ പിടികൂടിയത്. എന്നാൽ അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെയും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

രേഖകൾ നഷ്ട്പ്പെട്ട സംഭവം സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷവും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.വിചാരണ ആരംഭിക്കുന്നതിന് മുൻപ് കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അഭിമന്യുവിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ വിഷയത്തിൽ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *