ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം പ്രധാനമന്ത്രി നാളെ പാലക്കാടെത്തുന്നു
പാലക്കാട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാര്‍ച്ച് 19) പാലക്കാടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാരുക്കുന്നതാണ്.രാവിലെ 10 ന് മേഴ്സി കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ മോദി വന്നിറങ്ങും. അവിടെനിന്ന് റോഡ് മാര്‍ഗം കോട്ടമൈതാനത്തെത്തും. തുടര്‍ന്ന്, അഞ്ചുവിളക്ക് പരിസരത്തുനിന്ന് സുല്‍ത്താന്‍പേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെ റോഡ് ഷോ നടത്തും.
തൃശൂതൂറിനോടൊപ്പം പ്രാധാന്യമുള്ളൊരു മണ്ഡലമാണ് പാലക്കാടും.സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറാണ് പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി.ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി അവിടെ നിന്ന് വാഹനത്തിൽ മോയൻ സ്കൂൾ ജങ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജങ്ഷൻ, ബിഇഎം സ്കൂൾ ജങ്ഷൻ, കെഎസ്ആർടിസി വഴി മേഴ്സി കോളജ് ഗ്രൗണ്ടിലെത്തി തിരിച്ചു പോകും.നാളെ (മാര്‍ച്ച് 19) രാവിലെ ഏഴ് മുതൽ 12 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.