ആശങ്കകൾക്ക് വിരാമം എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻഷനിൽ, സിപിഎം അംഗത്വം പുതുക്കും
ദേവികുളം: നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന് രാവിലെ 11:30ന് രാജേന്ദ്രൻ എത്തിയത്.
രാജേന്ദ്രൻ പാർട്ടി വിട്ടു പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം പാർട്ടി കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി എത്തിയത്. പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത അദ്ദേഹം പാർട്ടി അംഗത്വം പുതുക്കുമെന്നും അറിയിച്ചു.
ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയ്സ് ജോർജിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് എസ് രാജേന്ദ്രൻ എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാജയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് സിപിഎമ്മിൽ നിന്നും രാജേന്ദ്രനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.