തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1.32 കോടി രൂപയുടെ സ്വർണം പിടികൂടി
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1. കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് പേരിൽ നിന്നായി സ്വർണം പിടികൂടിയത്. രണ്ടു യാത്രക്കാരില്‍നിന്ന് 2.063 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.32കോടി രൂപ വില വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ അബുദാബിയിൽ നിന്നും എത്തിയ ഫ്ലൈറ്റ് നമ്പര്‍ 3 എല്‍ -133 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കൊണ്ടുവന്ന 983.43 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിന് വിപണിയില്‍ 63 ലക്ഷം രൂപ വിലവരും.മറ്റൊന്ന് വെള്ളിയാഴ്ച അബുദബിയില്‍ നിന്നെത്തിയ ഫ്ലൈറ്റ് നമ്പര്‍ ഐ എക്സ് 538 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നുമാണ് പിടികൂടിയത്. ഇയാളിൽ നിന്നും 1.08 കിലോയോളം വരുന്ന സ്വർണമാണ് പിടികൂടിയത്. ഇതിന് 69.39 ലക്ഷം രൂപ വില വരും.