കെജ്രിവാളിന് മുൻകൂർ ജാമ്യം..
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് പാലിച്ചില്ലെന്ന കുറ്റത്തിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യു കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ശനിയാഴ്ച ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജാമ്യം ലഭിച്ചതോടെ കെജ്രിവാള്‍ കോടതിയില്‍ നിന്നു മടങ്ങി. ഇഡി ഇതുവരെ നൽകിയ എട്ട് സമൻസുകൾ ഒഴിവാക്കിയാണ് ഡൽഹി മുഖ്യമന്ത്രി ഇന്ന് ഹാജരായത്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ സമൻസ് ഒഴിവാക്കിയതിന് മുഖ്യമന്ത്രിക്കെതിരായ നടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി കോടതി വെള്ളിയാഴ്ച വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം. ഇ.ഡി. കഴിഞ്ഞ ബുധനാഴ്ച രണ്ടാം തവണയും റൂസ് അവന്യൂ കോടതിയെ സമീപിക്കുകയും സമൻസ് അനുസരിച്ചില്ലെന്ന് ആരോപിച്ച് കെജ്രിവാളിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.