കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും
കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും സർവീസ് നടത്തുന്നു. നാലു ടെർമിനലുകൾ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാട്ടർ മെട്രോ ഉൾപ്പടെ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം അവരുടേത് എന്ന രീതിയിൽ കേന്ദ്രസർക്കാർ പ്രചാരണം നടത്തുന്നു എന്ന് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
കൊച്ചിയുടെ കായൽ സൗന്ദര്യം ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ദ്വീപുകളിലെ കാഴ്ചകൾ ഇനി വാട്ടർ മെട്രോയിലൂടെ കൺ കുളിർക്കേ കാണാൻ കഴിയും. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന ആധിക്കും ദ്വീപ് നിവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ ടെർമിനലുകൾ. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ വന്നതോടെ വാട്ടർ മെട്രോയ്‌ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി ഉത്‌ഘാടനം ചെയ്തത്.