ജോൺ പോൾ പാപ്പ പുരസ്‌കാരം : കർദിനാൾ ആലഞ്ചേരിക്കും,പി.എസ്. ശ്രീധരൻ പിള്ളയ്ക്കും
കോട്ടയം: കാത്തലിക്ക് ഫെഡറേഷന്റെ ജോൺപോൾ പാപ്പാ പരസ്ക്കാരം ഗോവ ഗവർണർ ശ്രീധരൻപിള്ളക്കും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സമ്മാനിക്കും.200 ൽ അധികം വ്യത്യസ്ഥങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക ലോകത്തിനു സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിൻ്റെ എഴുത്ത് സപര്യക്കും പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും 18-ാമത് ജോൺ പോൾ പാപ്പ പുരസ് കാരം നൽകും. പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് അവസാനവാരം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ സമ്മാനി ക്കുന്നതാണെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപത ആർച്ച്പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.