വൈക്കത്തിന്റെ മണ്ണിൽ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്.

0

 

കോട്ടയം : ലോക് സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിന് വൈക്കത്തിൻ്റെ മണ്ണിൽ ആവേശോജ്ലമായ സ്വീകരണം. ഇന്നി വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ ചെറുപുഷ്പം പള്ളി,തലയാഴം ഓംകാരേശ്വരം ക്ഷേത്രം, സെന്റ് സേവിയേഴ്‌സ് പള്ളി,കൊതവറ, എൻ.എസ്.എസ് കരയോഗം ഓഫീസ് തലയാഴം,എസ്.എൻ.ഡി.പി ഓഫീസ് തലയാഴം എന്നിവിടങ്ങൾ സന്ദർശിച്ചു.

തുടർന്ന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി ,കൊതവറ ,തലയാഴം മഠങ്ങൾ,ലിറ്റിൽ ഫ്ളവർ പള്ളി, വൈക്കം ടൗൺ ജുമാ മസ്ജിദ്, കൊതവറ സർവീസ് സഹകരണ ബാങ്ക്,തലയാഴം കാർഷിക വികസന ബാങ്ക് ,സെന്റ് സേവ്യേയേഴ്‌സ് കോളേജ്, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നേർച്ചയ്ക്ക് വിതരണം ചെയ്യുന്ന പായസം തയ്യാറാക്കുന്നതിലും സ്ഥാനാർഥി പങ്കാളിയായെത്തി.

സ്ഥാനാർഥി അതത് പ്രദേശങ്ങളിലെ പ്രമുഖരുമായി സംവദിക്കുകയും മണ്ഡലത്തിലെ പ്രാദേശിക വികസനം സംബന്ധിച്ച് വോട്ടർമാരോട് സംസാരിക്കുകയും ചെയ്തു. മണ്ഡലത്തിൻ്റെ ഓരോ പ്രദേശങ്ങളിലും കനത്ത ചൂട് പോലും വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്..

Spread the love

Leave a Reply

Your email address will not be published. Required fields are marked *