തെരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങൾ വെബ്സൈറ്റിൽ പങ്കു വച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പു കടപ്പത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ. കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ മാർച്ച് 12ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബോണ്ടിന്റെ വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറിയിരുന്നു. മാർച്ച് 15 വൈകിട്ട് 5 നുള്ളിൽ വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാകും വിധം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എസ്ബിഐ നൽകിയ വിവരങ്ങൾ രണ്ട് ഭാഗങ്ങളായാണ് തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തു വിട്ടിരിക്കുന്നത്. ബോണ്ടുകൾ വാങ്ങിയ കമ്പനികൾ, അവയുടെ മൂല്യം, തിയതി എന്ന ഒരു പട്ടികയും ബോണ്ടുകൾ പണമാക്കി മാറ്റിയ രാഷ്ട്രീയപാർട്ടികളുടെ പേര്, മൂല്യം, തിയതി എന്നിങ്ങനെ മറ്റൊരു പട്ടികയുമായാണ് പുറത്തു വിട്ടിരിക്കുന്നത്.